പോയി നീങ്ങിയ കാലങ്ങള്‍ അത്രയും - മനസ്സിനകത്തെ- ഓര്‍മയിലെ കണക്കു പുസ്തകത്തില്‍ ഒരു കടലാസ് വന്ജിയയി തുഴഞ്ഞു നീങ്ങുന്നു ----പരിഭവങ്ങളും പരതീനതകളും ഇല്ലാത്ത ആ ഹൃദയീതമായ - സുവര്‍ണകാലം ----എപ്പോഴെങ്കിലും അതിനൊരു തിരിച്ചു വരവുണ്ടോ എന്നു മനസ്സ് അറിയാതെ മന്ത്രിച്ചു പോകും -- കാലാന്തരങ്ങള്‍ മനസ്സിനെയും മനുഷ്യനെയും മാറ്റിമറിച്ചത് - നേത്ര സത്യങ്ങളില്‍ ഇമവെട്ടാതെ കാണുന്നതില്‍ സ്വയം ഖിന്നനായി -- ആത്മ ഹൃദയത്തോട് പലപ്പോഴും വികരതീതനായി സമ്മിശ്ര പ്രതികരണം സ്വന്തം ഇരുമാരയില്‍ ഒരുക്കി ഞാനും നിങ്ങളില്‍ ഒരുവനാവാന്‍ ശ്രമിക്കട്ടെ !!
പതിറ്റാണ്ടുകളുടെ ശ്രേഷ്ട്ട പൂര്തീകരണങ്ങള്‍ മാനവ സമൂഹത്തിന്റെ പുനരുധരനതിനാണോ അതോ നന്മയുടെ നശീകരണതിന്നോ വളമെകിയത് എന്ന ചോദ്യം തമാശയില്‍ പൊതിഞ്ഞ ഒരു കുസ്രിതിയവുമോ ?? മനുഷ്യന്റെ അതിരുവിട്ട ലകഷ്യ പ്രയാണങ്ങള്‍ എല്ലാം തന്നെ കേവല നൈമിഷിക നശീകരണത്തിന്റെ ഉത്പന്ന ,ഉപഭോഗ വസ്തുക്കളായി മാറുന്നത് ദുഖര്തരായി നാം നോക്കിക്കാണുകയാണ് --ആധുനികതയില്‍ നേട്ടങ്ങളുടെ സ്വപ്ന കൂമ്പാരങ്ങള്‍ക്ക് മുന്നില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് കേവലം ഭിക്ഷടാനത്തിന്റെ വില കല്‍പ്പിക്കാന്‍ പോലും അരച്ച് നില്‍ക്കുന്ന സാമൂഹ്യ ജീവിയായ മനുഷ്യന് --ആധുനികത നല്‍കുന്ന മുന്നറിയിപ്പുകള്‍ ഒന്നും തന്നെ ഇനിയും മനസ്സിലായില്ല എന്നതാവും സത്യം !!
സ്നേഹ ബന്ധങ്ങള്‍ എല്ലാം തന്നെ മാറി മറിഞ്ഞു വേലിക്കെട്ടുകള്‍ക്കുള്ളില്‍ ആയിത്തുടങ്ങി --നവ യുഗത്തിലെ പക്ഷി പറവകള്‍ പോലും ഒത്തിരി സ്നേഹത്തിനായി മനുഷ്യനെ തിരക്കുമ്പോള്‍ -- സാമൂഹ്യ നന്മയുടെ പ്രതീകമാവേണ്ട മനുഷ്യ ജന്മങ്ങള്‍ കേവല മണസ്തൂപങ്ങള്‍ ആവുന്ന നാടകീയ രംഗത്തിനു സാക്ഷി ആവുന്നത് തന്നെ ""നല്ല ജന്മങ്ങളുടെ പുണ്യ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനമാകാം എന്നു ഞാന്‍ അശിക്കുകയാണ് --
വിശ്വാസങ്ങളും --ആചാരങ്ങളും - നന്മയുടെ വഴി കാട്ടികളായി --, നാളെയിലെ വിശ്വ പൂര്‍ന്തീകരണത്തിന്റെ വിവിധ ഭാവ തലങ്ങള്‍ - -ആയിരം നാവായി ,സഹസ്ര ജപങ്ങള്‍ നടത്തിയിട്ടും -തിരിഞ്ഞു കുത്തുന്ന ആധുനിക മനുഷ്യന്‍ --അവന്റെ അതിര് വിടുന്ന , വികൃത മോഹ പ്രയാണങ്ങള്‍ എല്ലാം തന്നെ പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കാന്‍ കൊതിക്കുന്ന -അല്ലെങ്കില്‍ കാത്തിരിക്കുന്ന മോഹ - ഭാന്ഗങ്ങളുടെ അവസാന തുലഭാരമവും എന്നു സ്വയം സമാധാനിച്ചാലും !!!
അരാജകത്വവും , അധര്മികതയും , അന്ത വിശ്വാസങ്ങളും , പുതു പുത്തന്‍ വേഷമണിഞ്ഞു കച്ചവടതിനെതുമ്പോള്‍ എപ്പോഴെങ്കിലും നമുക്കും ചിന്തിക്കാം --അല്ലെങ്കില്‍ പ്രതികരിക്കാം ------നാളെയുടെ നന്മയില്‍ നമുക്കും പങ്കാളി കളാവം ---- കാലഹരണപ്പെട്ട - പല സൂത്ര്യവക്യങ്ങളും പുതിയ രൂപത്തില്‍ നമ്മെ ആക്രമിക്കാന്‍ തുടങ്ങി --വര്‍ഷങ്ങളോളം നീണ്ടു നിന്ന അവകാശ സമരത്തിന്റെ ഭാഗമായി നാം നേടിയെടുത്ത അവകാശങ്ങള്‍ ഓരോന്നും നാം അറിയാതെ നമ്മളില്‍ നിന്ന് കവര്‍ന്നെടുക്കുന്നു -- കേവല പ്രഭുത്വ വര്‍ഗ്ഗത്തിന്റെ അടിമച്ചങ്ങലയില്‍ പൊതു സമൂഹത്തെ കെട്ടിതൂക്കാന്‍ മാത്രം കൊതിച്ചു നടക്കുന്ന ഭരണ വര്‍ഗ്ഗം - അധസ്ഥിത വര്‍ഗ്ഗത്തെ ചൂഷണ വസ്തുവായി മാത്രം കണക്കകി വെള്ളക്കാരന്റെ പഴയ വിഭജന തത്വവുമായി രംഗത്തിരങ്ങിയിരിക്കുന്ന യഥാര്‍ത്ഥ ഭീകരത ഈ ജീവിത യാത്രയില്‍ അനുഭവിക്കുന്നു --
മത ആത്മീയ രംഗങ്ങള്‍ എല്ലാം തന്നെ മാനവ സഹോധര്യതിനും - മാനസിക ശുധീകരനതിനും ഉപദേശിക്കുമ്പോള്‍ -- മത തീവ്രതയും - ജാതി സമവക്യങ്ങളെയും നോക്കി =--അനശ്വര ഭാവിക്കായി പ്രയത്നങ്ങള്‍ നടത്തുന്നത് --ഒരു ജനാതിപത്യ മതേതരവാദി എന്നതില്‍ വളരെ വ്യസനതോടെ നാം നോക്കികാണുകയാണ് --ആത്മീയ പരിവേഷങ്ങളുടെ യഥാര്‍ത്ഥ രൂപങ്ങള്‍ പോലും 5 വെള്ളി കാശിനു വേണ്ടി ജൂദാസിന്റെ പാപ്പരാസി പണി ചെയ്യുമ്പോള്‍ - യഥാര്‍ത്ഥ വിശ്വസിയെപോലും ഭക്തിയുടെ വഴിയില്‍ ചൂഷണത്തിന് വിധേയമാക്കുമ്പോള്‍ - - പ്രതികരണ ശേഷിയുടെ യുവ സമൂഹം അകലങ്ങളില്‍ അന്തിയുറങ്ങു ന്നത് ശരിയാണോ ? വിശ്വാസ ആചാരങ്ങള്‍ മനുഷ്യന്‍ നന്മാക്കാവനം ---